പൂർണത്രയീശ ക്ഷേത്രം

പൂർണത്രയീശ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പൂർണത്രയീശ ക്ഷേത്രം. കൊച്ചി നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ തൃപ്പൂണിത്തറ ടൗണിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃപ്പൂണിത്തറ തലസ്ഥാനമായിരുന്ന കൊച്ചി രാജ്യത്തിന്റെ രാജകീയ ദേവതയാണ് ശ്രീ പൂർണത്രയീശൻ.
പ്രത്യേകതകൾ
ഈ ക്ഷേത്രത്തിന്റെ തനതായ സവിശേഷത മഹാവിഷ്ണു ഇവിടെ ദിവ്യ സർപ്പമായ അനന്തനെ ഇരിപ്പുമാക്കി അനന്തന്റെ അഞ്ച് ഫണങ്ങളുടെ തണലിൽ ഇരിക്കുന്ന ഭാവത്തിൽ ആണെന്ന് ഉള്ളതാണു. മഹാവിഷ്ണുവിന്റെ മൂന്ന് കൈകളിൽ ശങ്കു, ചക്രം, പത്മം എന്നിവ പിടിച്ചിരിക്കുന്നതായി കാണപ്പെടുന്നു, ഒപ്പം നാലാമത്തെ കൈ അനന്തന്റെ മുകളിൽ വെച്ചിരിക്കുന്നതായി കാണാം. മഹാവിഷ്ണുവിന്റെ സാധാരണ കാണുന്ന രൂപത്തിൽ നിന്ന് ഇത് വ്യത്യസ്തമാണ്. സാധാരണമായി വിഷ്ണു ഭഗവാൻ ദിവ്യസർപ്പമായ അനന്തനിൽ ചാരിയിരിക്കുന്നതോ ശങ്കു, ചക്രം, ഗധ, പത്മ (താമര) എന്നിവ നാല് കൈകളിൽ പിടച്ചു നിൽക്കുന്നതോ ആയിട്ടാണ് കാണാറുള്ളതു . മഹാവിഷ്ണുവിനെ ഇവിടെ സന്താനഗോപാലനായിട്ടാണു ആരാധിക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ പലപ്പോഴും ഇവിടെ വന്ന് തങ്ങൾക്ക് സന്താനഭാഗ്യത്തിനായി പ്രാർത്ഥിക്കാറുണ്ട്.
പൂർണത്രയീശ അർത്ഥം
പൂർണത്രയീശ എന്ന പേരിന്റെ അർത്ഥം, മഹാവിഷ്ണു പൂർണ്ണ (പൂർണ) രൂപത്തിൽ ഋക്വേദം, സാമവേദം, യജുസ്വേദം എന്നീ മൂന്ന് വേദങ്ങളുടെ നാഥനായിട്ടാണ് ഇവിടെ സന്നിഹിതനായിരിക്കുന്നതു എന്നതാണ് (ത്രയീശ).
ക്ഷേത്രത്തിന്റെ പുരാണവും ഐതിഹ്യവും
പൂർണത്രയീശ ക്ഷേത്രം

പൂർണത്രയീശ ക്ഷേത്രം Murals

മഹാഭാരത കാലഘട്ടത്തിൽ, ഒൻപത് കുട്ടികൾ ചാപ്പിള്ളയായി ജനിച്ച ഒരു ബ്രാഹ്മണൻ വന്ന് തന്റെ മക്കൾക്കായി അർജുനന്റെ സംരക്ഷണം തേടി. അർജ്ജുനൻ ബ്രാഹ്മണനോട് കുട്ടികൾക്ക് സംരക്ഷണം നൽകുമെന്നും പരാജയപ്പെട്ടാൽ അഗ്നിയിൽ അർപ്പിക്കുമെന്നും വാഗ്ദാനം ചെയ്തു. അർജ്ജുനൻ കുട്ടികളെ കണ്ടെത്താനായി പല ലോകങ്ങളിലും സഞ്ചരിച്ചു. നിരാശയോടെ, അദ്ദേഹം സ്വയം തീയിലേക്ക് ആഹൂദി ചെയ്യാൻ ശ്രമിച്ചെങ്കിലും ശ്രീകൃഷ്ണൻ തടഞ്ഞു. ശ്രീകൃഷ്ണന്റെ കൂടെ അന്വേഷിച്ച് കുട്ടികളെ വൈകുണ്ഠലോകത്തിൽ കണ്ടെത്തി . മഹാവിഷ്ണുവിനെ അനുഗ്രഹം എടുത്തശേഷം ആ കുട്ടികളെ അവർതിരികെ കൊണ്ടുവന്നു.
തിരിച്ച് പോകുമ്പോൾ മഹാവിഷ്ണു അർജ്ജുനന് തന്റെ പൂർണ ചൈതന്യം നിറഞ്ഞ ഒരു വിഗ്രഹം നൽകി. ദൈവിക വിഗ്രഹം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ അർജുനൻ ഗണപതിയോട് അഭ്യർത്ഥിച്ചു. ഗണപതി ഭഗവാൻ തൃപ്പൂണിത്തുറയിലെത്തിയപ്പോൾ, ആ സ്ഥലം വളരെ പവിത്രമാണെന്ന് കണ്ടെത്തി, അവിടെ തന്നെ തന്നെ സ്ഥാപിച്ചു. ഐതിഹ്യമനുസരിച്ച്, വിഷ്ണുവിന്റെ വിഗ്രഹം സ്ഥാപിക്കാൻ അർജ്ജുനൻ ഗണപതിയോട് മാറാൻ അഭ്യർത്ഥിച്ചു. ഗണേശൻ അർജ്ജുനനെ നിരസിച്ചപ്പോൾ ബലമായി ഗണേശ വിഗ്രഹം തിരിച്ച് അവിടെ വിഷ്ണു വിഗ്രഹം സ്ഥാപിച്ചു. അകത്തെ ശ്രീകോവിലിനുള്ളിൽ തെക്ക് ദർശനമായി ഗണേശ വിഗ്രഹം കാണാം, അതേസമയം പ്രധാന പ്രതിഷ്ഠ കിഴക്കോട്ട് ദർശനമായാണ്.
ക്ഷേത്രേ പ്രവേശനത്തിനുള്ള വസ്ത്ര ധാരണം
ഒരു പ്രമുഖ ഹിന്ദു വിശുദ്ധ ആരാധനാലയമായതിനാൽ, നിങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മാന്യവും എളിമയുള്ളതുമായ വസ്ത്രങ്ങൾ ധരിക്കണമെന്ന് അപേക്ഷിക്കുന്നു. ക്ഷേത്രത്തിന്റെ ചുററമ്പലത്തിൽ പുരുഷന്മാർക്ക് പരമ്പരാഗത ധോതിയോ പാന്റുകളോ കുർത്തയോ ഷർട്ടോ ധരിക്കാം. ശ്രീകോവിലിൽ പ്രവേശിക്കുമ്പോൾ പുരുഷന്മാർ ശരീരത്തിന്റെ മുകളിലെ വസ്ത്രങ്ങൾ അഴിക്കണം. എന്നിരുന്നാലും, അവർക്ക് അവരുടെ ശരീരത്തിന്റെ മുകൾഭാഗം മേൽമുണ്ടു കൊണ്ട് മറയ്ക്കാം. ലുങ്കി, ഷോർട്ട് ജീൻസ്, ബർമുഡ തുടങ്ങിയവ ധരിക്കുന്നത് ഒഴിവാക്കുക. സ്ത്രീകൾക്ക് സാരിയും സൽവാറും നീണ്ട പാവാടയും ശരിയായ ശരീരം മറയ്ക്കുന്ന മുകളിലെ വസ്ത്രങ്ങൾ ധരിക്കാം. ഈ ക്ഷേത്രത്തിൽ വരുമ്പോൾ ശരീരം ഇറുകിയ വസ്ത്രങ്ങൾ, ഷോർട്ട് സ്കർട്ട്, മിഡിസ്, സ്ലീവ്ലെസ് ടോപ്പുകൾ എന്നിവ ധരിക്കുന്നത് ഒഴിവാക്കുക.
ക്ഷേത്ര സമയക്രമം

രാവിലെ, 4 മണിക്ക് തുറക്കുന്ന ക്ഷേത്രം 11:30 ന് അടയ്ക്കും. വൈകുന്നേരം, ക്ഷേത്രം 4 മണിക്ക് തുറന്ന് രാത്രി 8:30 ന് അടയ്ക്കും
പൂജകൾ, ഉത്സവങ്ങൾ, വിശേഷ ദിവസങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ക്ഷേത്രത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്

ഉപസംഹാരം
എന്നെ സംബന്ധിച്ചിടത്തോളം ഈ ക്ഷേത്ര സന്ദർശനം ഒരു ചാരിതാർത്ഥ്യം തന്ന അനുഭവമായിരുന്നു. നിങ്ങൾ കൊച്ചിയിലോ എറണാകുളത്തോ ഉള്ള സമയത്തു ഈ ദൈവിക സാന്നിധ്യം നിറഞ്ഞ തൃപ്പൂണിത്തുറയിലെ മനോഹരമായ ഈ ക്ഷേത്രം സന്ദർശിക്കുന്നത് നല്ലൊരു അനുഭവമായിരിക്കും.
Back to Top